Wednesday, October 12, 2011

സി പി എം നേതാക്കള്‍ താക്കീത് ചെയ്ത വനിതാ പഞ്ചായത്തംഗം ജീവനൊടുക്കുവാന്‍ ശ്രമിച്ചു


എരുമേലി:  സി പി എം പ്രാദേശിക നേതൃത്വം താക്കീത് ചെയ്തതിനെ തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച   വനിതാ പഞ്ചായത്ത് അംഗത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സദാചാര പ്രശ്‌നത്തിന്റെ പേരിലായിരുന്നു പാര്‍ട്ടിയുടെ ശ്വാസന. പഞ്ചായത്തംഗവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കരാറുകാരനും സി പി എം പ്രാദേശിക നേതാവാണ് ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്തംഗവും കരാറുകാരനും ടൂറിസ്റ്റ്  കേന്ദ്രമായ പരുന്തുംപാറയിലേക്ക് നടത്തിയ വിനോദയാത്ര വിവാദമായിരുന്നു.ഇതേ തുടര്‍ന്ന് ഈ സംഭവത്തെ കുറിച്ച് പരാതി ലഭിച്ചപ്പോള് സി പി എം  ലോക്കല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നേതാവ് ഈ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു.എന്നാല്‍ ചൊവ്വാഴ്ച കരാറുകാരന്റെ ഭാര്യ പഞ്ചായത്തംഗത്തിന്റെ വാര്‍ഡിലെ പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നേതാക്കള്‍ ഗ്രാമപഞ്ചായത്തംഗത്തിനെ ഫോണില്‍ വിളിച്ച്  ശ്വാസിക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ അംഗം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ലോക്കല്‍ സെക്രട്ടറി  തന്നിഷ്ടം കാണിച്ച് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സംസാരം

No comments:

Post a Comment

Note: Only a member of this blog may post a comment.