
തിരുവനന്തപുരത്തെ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേഷണം ചെയ്തിരുന്നു. 3.68 ലക്ഷം ഹിറ്റാണുണ്ടായത്. പതിനായിരക്കണക്കിനാളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേഷണം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയും കണ്ടിരുന്നു. കേരള മുഖ്യമന്ത്രിയുടെ സുതാര്യതയാര്‍ന്ന ഭരണത്തെയും ജനസമ്പര്‍ക്കത്തെയും ഏറെ കൗതുകത്തോടെയാണ് ഗൗഡ നോക്കിക്കണ്ടത്. ഗൗഡ അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സംപ്രേഷണം ചെയ്യാനുള്ള തയാറെടുപ്പ് നടത്താന്‍ താല്‍പര്യപ്പെട്ടു. തന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച അദ്ദേഹം നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്പിച്ചിരിക്കുന്നത്. അഴിമതി വിമുക്തം സുതാര്യഭരണം എന്നീ കാഴ്ചപ്പാടുകളോടെ തന്റെ പ്രവര്‍ത്തനങ്ങളും ഓഫീസും പൂര്‍ണമായും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നിടാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.അതില്‍ അദ്ദേഹം പൂര്‍ണമായും വിജയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ വെബ്ബിലൂടെയുള്ള തല്‍സമയ സംപ്രേഷണത്തെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍ പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസ് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.