Saturday, November 5, 2011

മീഡിയ മാനേജ്‌മെന്റ്‌ എന്ന സിപിഎം മിടുമിടുക്ക്‌


മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും എങ്ങനെ കബളിപ്പിക്കാമെന്ന്‌ സിപിഎമ്മിനെ കണ്ടുതന്നെ പഠിക്കണം. പാര്‍ട്ടിക്കുള്ളില്‍ ഉമി പോലെ നീറിയും പുകഞ്ഞും കത്തുന്ന പ്രശ്‌നങ്ങളെത്രയെത്രയാണ്‌. അതൊക്കെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഇപ്പോള്‍ സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചയും വിവാദവുമാകുമെന്ന്‌ മാസങ്ങള്‍ക്കു മുമ്പേ പ്രവചിക്കപ്പെട്ടതുമാകുന്നു. എന്നിട്ടിപ്പോള്‍ എന്തായി? പി സി ജോര്‍ജ്ജ്‌, ഗണേഷ്‌കുമാര്‍, വാളകം, ബാലകൃഷ്‌ണ പിള്ള തുടങ്ങിയ കാര്യങ്ങളില്‍ ദിവസത്തില്‍ 24 മണിക്കൂറും ചെലവഴിച്ചു മെനക്കെടുന്നതിനിടെ മാധ്യമങ്ങള്‍ക്ക്‌ എന്തു സിപിഎം സമ്മേളനം, എന്തുള്‍പ്പാര്‍ട്ടി ചര്‍ച്ച? മാധ്യമങ്ങളില്‍ വാര്‍ത്ത വന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്‌ എന്തു പാര്‍ട്ടി കോണ്‍ഗ്രസും സിപിഎമ്മിലെ പോരും. ഫലത്തില്‍ വാളകവും പിള്ളയും ജോര്‍ജ്ജും ഗണേശനുമെല്ലാം ചേര്‍ന്ന്‌ രക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്‌ സിപിഎമ്മിനെ. ഉള്ളിലെ വേവ്‌ പുറത്തേക്കു വരുന്നതേയില്ല. ഈ മീഡിയാ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യമാണ്‌ കോണ്‍ഗ്രസുകാരും യുഡിഎഫുകാരും കണ്ടുപഠിക്കേണ്ടത്‌. മേല്‍പറഞ്ഞ പ്രശ്‌നങ്ങളൊക്കെ ഒന്നു സജീവമാക്കി നിലനിര്‍ത്തിത്തരേണമേ എന്ന്‌ മാധ്യമങ്ങളോട്‌ ഒരൊറ്റ സിപിഎം നേതാവും അഭ്യര്‍ത്ഥിച്ചിട്ടില്ല. പകരമോ മാധ്യമങ്ങള്‍ക്ക്‌ പിന്നാലെ കൂടാതിരിക്കാന്‍ പറ്റാത്ത വിധം എല്ലാ ഭൂതഗണങ്ങളെയും ഈ പ്രശ്‌നത്തിലേക്ക്‌്‌ കയറൂരിവിട്ടു. ഇതുവരെ നിയമസഭക്കുള്ളില്‍ വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടിരുന്ന കോടിയേരി മുതല്‍ ജെയിംസ്‌ മാത്യു വരെയുള്ളവരെല്ലാം ഇനി പുറത്തുംകൂടി അതു ചെയ്യും. അര മണിക്കൂര്‍ ന്യൂസ്‌ ബുള്ളറ്റിനിലും പരസ്യം കഴിഞ്ഞു ബാക്കിയുള്ള പത്രപ്പേജുകളിലും കൊള്ളാവുന്നതിലുമധികം വാര്‍ത്തകള്‍. അതിനിടയിലെന്ത്‌ സിപിഎം ഫൈറ്റ്‌? പൂട്ടു കച്ചവടത്തിനിടയിലാണോ ഓണം?
ഇതേ രീതി സാമര്‍ത്ഥ്യത്തോടെ തിരിച്ചു പരീക്ഷിക്കാന്‍  ജോര്‍ജ്ജിനോ അദ്ദേഹത്തിന്റെ  സുഹൃത്തുക്കള്‍ക്കോ കഴിയുന്നില്ലതാനും. സിപിഎമ്മിനുള്ളില്‍ നിന്നൊരു തീപ്പൊരി തപ്പിയെടുത്ത്‌ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഇട്ടുകൊടുത്താല്‍ അവരത്‌ കത്തിച്ചു രസിച്ചുകൊണ്ടിരുന്നുകൊള്ളും. ജോര്‍ജ്ജിനു നാടൊട്ടുക്ക്‌ നടന്ന്‌  പ്രസംഗിച്ചു രസിക്കുകയുമാകാം. എകെജി സെന്ററുമായുള്ള പഴയ ബന്ധംവെച്ചുനോക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും ജോര്‍ജ്ജിന്‌ ചില സുഹൃത്തുക്കളെങ്കിലും ഉണ്ടാകേണ്ടതാണ്‌. അവരോടു ചോദിച്ചാല്‍ അത്യാവശ്യം ലോക്കല്‍ സമ്മേളന വിവരങ്ങളൊക്കെ കിട്ടും. പക്ഷേ, പുത്തി വേണം പുത്തി? അതിനാ തലയില്‍ കിഡ്‌നി വേണമെന്ന്‌ സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ തിലകന്‍ ചേട്ടന്‍ പറഞ്ഞുവെച്ചത്‌

No comments:

Post a Comment

Note: Only a member of this blog may post a comment.