Friday, November 11, 2011

എംവി ജയരാജന്റെ നീക്കത്തിന് പാര്‍ട്ടി നേതാക്കള്‍ പാരവെച്ചു


എംവി ജയരാജനെതിരായ കോടതിവിധി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനുള്ള സിപിഎം നീക്കം വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ പാര്‍ട്ടി കോക്കസ് തകര്‍ത്തതായി ആക്ഷേപം.
കോടതിയലക്ഷ്യകേസ്സില്‍ ഹൈക്കോടതിയില്‍ നിന്ന് 6 മാസ തടവും 2000 രൂപ പിഴശിക്ഷയും നേരിട്ട എം വി ജയരാജനെ പാര്‍ട്ടി വേണ്ടപോലെ എതിരേറ്റില്ലെന്ന് വിമര്‍ശനവും വന്നു. ജയരാജനെ ഒതുക്കുന്നതില്‍ എല്ലാ ഗ്രൂപ്പുകാരും തങ്ങളുടെ കര്‍മ്മം നിര്‍വ്വഹിച്ചുവത്രേ.പാര്‍ട്ടി പത്രത്തില്‍ ജയരാജന്‍ ജയിലില്‍ എന്ന് തലവാചകം കൊടുത്തതും അവഹേളനത്തിന് തുല്യമായി. ജയരാജന് രക്തസാക്ഷിത്വ പരിവേഷം നല്‍ കാനുള്ള തലക്കെട്ടായിരുന്നു നിശ്ചചയിച്ചിരുന്നത്. അത് അവസാനം മാറ്റിയതിന് പിന്നില്‍ ആരാണ് പത്രാധിപ സമിതിയെ സ്വാധീനിച്ചതെന്ന് അന്വേഷിച്ച് വരികയാണ്.
 
വിധി പ്രസ്താവിച്ച നാള്‍ ഹൈകോടതിയില്‍ വരാന്‍ ജയരാജന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. കണ്ണൂരിലെ വീട്ടിലിരിക്കാനായിരുന്നു താല്‍പ്പര്യം. വിധിപ്രസ്താവം കഴിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ സീനുകള്‍ സൃഷ്ടിച്ച് ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കാനായിരുന്നു ജയരാജന്‍പക്ഷക്കാര്‍ ഉദ്ദേശിച്ചിരുന്നത്.  കണ്ണൂര്‍ മുതല്‍തിരുവനന്തപുരത്ത് പൂജപ്പുരവരെ വഴിനീളെ 'ആവേശോജ്വല സ്വീകരണം' സംഘടിപ്പിക്കാനായിരുന്നു   ചിലരുടെ ഉദ്ദേശ്യം. എന്നാല്‍ പാര്‍ട്ടി സമ്മേളനകാലത്ത് അത് തങ്ങള്‍ ക്ക് ദോഷമുണ്ടാക്കുമെന്ന് ചിലര്‍ കണക്കുകൂട്ടി. സ്വന്തം പക്ഷത്തുള്ളവരും ജയരാജന്റെ കാര്യത്തില്‍ അനങ്ങിയില്ല. പ്രതിപക്ഷ നേതാവും വേണ്ടപോലെ പ്രതികരിച്ചില്ല. പാര്‍ട്ടി സെക്രട്ടറി പിണറായിയും തണുപ്പന്‍ പ്രസ്താവനയാണ് പേരിനു വേണ്ടി നടത്തിയത്. കോടതിയെ അവഹേളിച്ച കേസില്‍ കാര്യമായി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും ഉപദേശം ലഭിച്ചിരുന്നു. ലാവിലിന്‍ കേസ്സും വിഎസ് പുത്രനായഅ രുണ്‍കുമാറിന്റെ കേസ്സുമൊക്കെ വരാനിരിക്കുന്ന അവസ്ഥകൂടി പരിഗണിച്ചാണ് ഉപദേശം നല്‍കിയത്. ജയരാജനെതിരായ വിധി വിപ്ലവനായകനുള്ള പരിവേഷമായി കാണാന്‍ പാര്‍ട്ടി മടിച്ചത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് മാത്രമേ സിപിഎം പറഞ്ഞിട്ടുള്ളു. ഡിവൈഎഫ് ഐ നേതാക്കള്‍ പതിവ് ഭാഷാ പ്രയോ ഗം നടത്തി ഭക്തികാണിച്ചതൊഴിച്ചാല്‍ ജയരാജ വിഷയം നന ഞ്ഞ പടക്കമായി.പ്രധാന ഘടക കക്ഷിയായ സിപിഐ മൗനം പാലിച്ചു. ജനയുഗം പത്രം ഇന്നലെ 2 കോളത്തിലാണ് വാര്‍ത്തഒതുക്കിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.