വി.എസ്. അനുകൂല പ്രകടനം നടത്തിയതിന് ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ മകനെ സി.പി.എം. സസ്‌പെന്‍ഡ് ചെയ്തു. പി.വി.പദ്മരാജനെയാണ് പ്രാഥമികാംഗത്വത്തില്‍നിന്ന് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
ആലക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പള്ളിക്കര ലോക്കല്‍ സെക്രട്ടറി കെ.വി.ഭാസ്‌കരനാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും അംഗത്വമുള്ള സക്രിയപ്രവര്‍ത്തകനായിരുന്നു പദ്മരാജന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന വി.എസ്. അനുകൂല പ്രകടനത്തിന് പദ്മരാജന്‍ നേതൃത്വം നല്‍കിയെന്നാണ് ആരോപണം.
വി.എസ്.അനുകൂല പ്രകടനത്തിന്റെ പേരില്‍ ഉദുമ ഏരിയയിലെ ചെരക്കപ്പാറ ഒന്ന്, രണ്ട് ബ്രാഞ്ചുകളിലെ എട്ടുപേരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചെരക്കപ്പാറ ഒന്നാം ബ്രാഞ്ച് സെക്രട്ടറി അശോകന്‍, മറ്റ് അഞ്ച് അംഗങ്ങള്‍, രണ്ടാം ബ്രാഞ്ചിലെ പ്രവീണ്‍, രാജന്‍ എന്നിവരെയാണ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഉദുമ ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്റെ സാന്നിധ്യത്തിലായിരുന്നു ഈ തീരുമാനങ്ങള്‍ കീഴ്ഘടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

No comments:
Post a Comment
Note: Only a member of this blog may post a comment.