'പബ്ലിക്-പ്രൈവറ്റ്-പഞ്ചായത്ത് പാര്‍ട്ടിസിപ്പേഷന്‍' എന്ന് പേരിട്ട് വിളിച്ചുള്ള പദ്ധതി ആശയമാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ സ്വകാര്യ-പൊതു മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ തുറക്കാനും ചെറുകിട വ്യവസായ മേഖലയെ സഹായിക്കാനുമുള്ള പദ്ധതിയാണിതെന്ന് കെ.എം.മാണി ബജറ്റില്‍ പറഞ്ഞു.
500 കോടി രൂപ മുതല്‍മുടക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വയം സംരംഭക വികസന പദ്ധതി നടപ്പാക്കുമെന്നും ഇതിനായി കെ.എഫ്.സി. പലിശ രഹിത വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചവറയില്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, എമേര്‍ജിങ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം, സ്വയംസംരംഭക മിഷന്‍ വഴി ഒരു ലക്ഷം തൊഴില്‍, കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി, മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനനിര്‍മ്മാണ പദ്ധതി, എമേര്‍ജിങ് കേരള എന്ന പേരില്‍ നിക്ഷേപസംഗമം, ചെറുനഗരങ്ങളില്‍ ഐ.ടി.പാര്‍ക്കുകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, ഇന്‍കെല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതല്‍ സംയുക്തസംരംഭങ്ങള്‍ക്ക് ശ്രമിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
No comments:
Post a Comment
Note: Only a member of this blog may post a comment.