പെരുമാറ്റദൂഷ്യമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് തന്നെ പുറത്താക്കിയ സിപിഎം നടപടിയ്‌ക്കെതിരെ പി ശശി കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി ജൂലൈ രണ്ടിനാണ് പി. ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയിച്ചത്.
തനിക്കെതിരെ ഉയര്‍ന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് വാദിച്ചുകൊണ്ടായിരിക്കുംശശി കണ്‍ട്രോളര്‍ കമ്മീഷന് പരാതി നല്‍കുകയെന്നാണ് സൂചന.
കണ്ണൂര്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കണക്കുകളിലെ കൃത്രിമം ചോദ്യം ചെയ്തതും കണക്കുകള്‍ പെട്ടെന്നു ഹാജരാക്കാന്‍ നിര്‍ദേശിച്ചതുമാണു തനിക്കെതിരായ ആക്ഷേപത്തിന് ഇടയാക്കിയതെന്നാവും ശശി വാദിക്കുക.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താകുമെന്ന ഘട്ടം വന്നപ്പോള്‍ ഒരു യുവനേതാവ് തനിയ്‌ക്കെതിരെ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നു വാദിക്കാനാണ് ശശി ഒരുങ്ങുന്നതെന്നാണ് സൂചന.
ഇതിനിടെ ശശി കണ്ണൂരില്‍ നിന്നും തലശേരിയിലേയ്ക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ്. കണ്ണൂര്‍ മാവിലായിയിലാണ് ശശിയുടെ താമസം. ഈ വീടും പറമ്പും വില്‍ക്കാനായി പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തലശേറി കോടതിയിലാണ് ശശി പ്രാക്ടീസ് ചെയ്യുന്നത് ഇതിനടുത്തേയ്ക്കായിരിക്കും താമസം മാറുകയെന്നാണ് സൂചന
No comments:
Post a Comment
Note: Only a member of this blog may post a comment.