പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. വിഭാഗീയതയുടെ വേരുകള്‍ പാര്‍ലമെന്ററി വ്യാമോഹത്തില്‍ ചെന്നെത്തുകയാണെന്ന് കേന്ദ്രകമ്മിറ്റി തയാറാക്കിയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരിക്കുന്നവരില്‍ അതൃപ്തി പ്രകടമാണ്. ചിലര്‍ പാര്‍ട്ടി വിട്ടു പോകുന്നു. മറ്റു ചിലര്‍ മത്സരിക്കണമെന്ന് വാശി പിടിക്കുന്നു. ബ്രാഞ്ച് കമ്മിറ്റി പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
വി.എസ്.അച്യുതാനന്ദന്റെ പ്രതിഛായ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. വി.എസിന്റെ അഴിമതി വിരുദ്ധ പ്രചാരണങ്ങള്‍ ജനങ്ങളുടെ വ്യാപക പിന്തുണ നേടി. ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ എല്‍.ഡി.എഫിനെ സഹായിച്ചു. ക്രൈസ്തവ സഭ ഇത്തവണ പരസ്യമായി എല്‍.ഡി.എഫിനെ എതിര്‍ത്തില്ല. ലക്ഷ്യമിട്ട 74 സീറ്റുകളില്‍ 53 എണ്ണവും ലക്ഷ്യമിടാത്ത 15 സീറ്റുകളും എല്‍.ഡി.എഫിന് ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്ത് യു.ഡി.എഫിന് അനുകൂലമായി മുസ്‌ലിം ഏകീകരണം ഉണ്ടായി. മലപ്പുറത്ത് മാത്രം 3,69,000 വോട്ടുകള്‍ യു.ഡി.എഫിന് കൂടുതല്‍ ലഭിച്ചു. സാമുദായിക ശക്തികള്‍ യു.ഡി.എഫിനെ സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:
Post a Comment
Note: Only a member of this blog may post a comment.