മുന്‍ സര്‍ക്കാര്‍ കെടുകാര്യസ്ഥത വരുത്തിയെന്നു ധനമന്ത്രി കെ.എം. മാണി. 10,197 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ചാണ് എല്‍ഡിഎഫ് അധികാരമൊഴിഞ്ഞത്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റില്‍ 5,133 കോടി രൂപ ഒഴിച്ചു നിര്‍ത്തിയാല്‍ 5,064 കോടി രൂപയുടെ അധിക ബാധ്യതയെക്കുറിച്ചു പരാമര്‍ശമില്ല. ഈ തുക കണ്ടെത്താന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഇല്ല. ഇതാണു ധവളപത്രത്തില്‍ വ്യക്തമാക്കിയത്.
വസ്തുതകള്‍ പ്രതിപക്ഷത്തിനു നിഷേധിക്കാനാകില്ല. വന്‍തോതില്‍ കടമെടുക്കുകയോ നികുതി വര്‍ധിപ്പിക്കുകയോ ചെലവു ചുരുക്കുകയോ ആണു പോംവഴി. എന്നാലിത് അസാധ്യമാണ്. ഈ പദ്മവ്യൂഹത്തില്‍ നിന്നു പുറത്തു കടക്കുക എളുപ്പമല്ല. ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കല്ല ബാധ്യത വരുത്തിയത്.
മുന്‍സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത കൊണ്ടു കേന്ദ്രത്തില്‍ നിന്നു കിട്ടേണ്ട 1,641 കോടി രൂപ നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്‍റെ നെഗറ്റിവ് വളര്‍ച്ചാ നിരക്കു 177 ശതമാനമായി. ഇസ് ലാമിക് ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐയുടെയോ കേന്ദ്ര സര്‍ക്കാരിന്‍റെയോ അനുമതി ലഭിക്കാനിടയില്ലെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
No comments:
Post a Comment
Note: Only a member of this blog may post a comment.