ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഊണ് കഴിക്കരുതെന്ന പിണറായിയുടെ ഉത്തരവ് അനുസരിക്കേണ്ടിവന്നതിന്റെ വൈക്ലബ്യം മറയ്ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പുതിയ ഉണ്ടയില്ലാ വെടിയുമായി അച്യുതാനന്ദന്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നീലേശ്വരത്ത് തനിക്കുവേണ്ടി പ്രകടനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ദേഷ്യത്തിന് ഇരയായ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടനാ തലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നത് തടയുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അച്യുതാനന്ദന്‍ ഇന്നലെ പറഞ്ഞു. പ്രകടനം ശരിയായ തീരുമാനമായിരുന്നു. അത്തരത്തില്‍ പ്രകടനം നടത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റിതന്നെ വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണ്. നടപടിയെടുത്തവരെ അതില്‍ നിന്നു മോചിപ്പിക്കുമെന്നും അച്യുതാനന്ദന്‍ അറിയിച്ചു.
No comments:
Post a Comment
Note: Only a member of this blog may post a comment.