മുഖ്യമന്ത്രിയായിരിക്കേ തലസ്ഥാന വികസനത്തിന് ഒരു യോഗം പോലും വിളിക്കാതിരിക്കുകയും പ്രതിപക്ഷ നേതാവായപ്പോള്‍ സമരം നടത്തുകയും ചെയ്യുന്ന അച്യുതാനന്ദന്റെ തൊലിക്കട്ടി അപാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തലസ്ഥാന വികസനം അട്ടിമറിക്കാന്‍ നഗരസഭാ ഭരണം ശ്രമിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പാളയം രക്തസാക്ഷി സ്മാരകത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിമാരായിരുന്ന എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നീക്കി വെച്ച ഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ല. കേന്ദ്രം നല്‍കിയ 350 കോടിയുടെ സീവേജ് പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതി, ജന്റം പദ്ധതി തുടങ്ങിയവയൊന്നും ഫലപ്രദമാക്കാനായില്ല. കേന്ദ്രം നല്‍കുന്ന തുക ഉപയോഗിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നഗരസഭാ ഭരണം. നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, മുന്‍ മന്ത്രി എം.ആര്‍ രഘുചന്ദ്രബാല്‍
No comments:
Post a Comment
Note: Only a member of this blog may post a comment.