Monday, July 11, 2011
വി എസിന്റെ സെക്രട്ടറിയുടെ വീട്ടില്‍ ജോലിക്കുനിന്ന പെണ്‍കുട്ടിയെ കാണാനില്ല; പൊലീസ് കേസെടുത്തു
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ വീട്ടില്‍ ജോലിക്കു നിന്ന പെണ്‍കുട്ടിയെ മൂന്നു ദിവസമായി കാണാനില്ല. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നയാളാണ് രവീന്ദ്രന്‍. അദ്ദേഹം താമസിക്കുന്ന കവടിയാര്‍ ജവഹര്‍ഭവനിലെ വീട്ടില്‍ ഈ മാസം നാലിന് വടക്കന്‍ ജില്ലയില്‍ നിന്നു ജോലിക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. സംഭവത്തെക്കുറിച്ച് രവീന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.വെള്ളിയാഴ്ച രാവിലെ ഫഌറ്റിനു സമീപത്തുനിന്നു ഓട്ടോയില്‍ കയറി പെണ്‍കുട്ടി പോകുന്നത് അയല്‍ക്കാര്‍ കണ്ടതായി രവീന്ദ്രന്റെ പരാതിയില്‍ പറയുന്നു. ആ സമയത്ത് രവീന്ദ്രനും ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന മകനും സ്ഥലത്തുണ്ടായിരുന്നില്ല. മകന്‍ വൈകുന്നേരം സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. കുട്ടിയുടെ വീട്ടിലോ ബന്ധുവീടുകളിലോ ഞായറാഴ്ച രാത്രി പത്തര വരെ എത്തിയിട്ടില്ല.ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റ പെണ്‍കുട്ടിയെ തുടര്‍ന്നു പഠിപ്പിക്കാന്‍ അടുത്ത ബന്ധുക്കളൊന്നുമില്ല. അകന്ന ബന്ധുക്കളാണ് രവീന്ദ്രന്റെ നാട്ടുകാരിയായ പെണ്‍കുട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുവന്നു വിട്ടത്. കുട്ടിയെ കാണാതായത് അറിഞ്ഞ് ആ ബന്ധുക്കള്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.