മാധ്യമപ്രവര്‍ത്തകര്‍ക്കെരിതായ അക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി രേഖകള്‍ സഹിതം നല്‍കിയതോടെ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചു പുറത്തുപോയത് വൈക്ലബ്യത്തോടെ.
സഭയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് മറുപടി നല്‍കിക്കൊണ്ടുള്ള വാക്കൗട്ട് പ്രസംഗത്തിന് എഴുന്നേറ്റ വി.എസ് അച്യുതാനന്ദന്‍ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ സഹായത്തോടെ വാക്കുകള്‍ തട്ടിമൂളിച്ച് സ്വയം നനഞ്ഞ പടക്കമാണെന്ന് തെളിയിക്കുകയും ചെയ്തു.മ ാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞു. പ്രകോപനമില്ലാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമമുണ്ടായത്. അക്രമത്തിനുത്തരവാദികളായ 28 പേര്‍ക്കെതിരെ കേസെടുത്തു. പങ്കാളികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തു. എഎസ്‌ഐ റസലയ്യനെ} സസ്പന്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടറെ മര്‍ദിച്ച ജോണ്‍ എന്ന പോലീസുകാരനെയും സസ്പന്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. പ്രശ്‌നത്തെ }നിസാരവത്കരിച്ചു കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. പൂര്‍ണ ഉത്തരവാദിത്തം ഉള്‍ക്കൊണ്ടു തന്നെയാണ് }നടപടികളെടുത്തത്. അക്രമ സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ.പി. ജയരാജനാണ് അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ജയരാജന്റെ അനാവശ്യ ആരോപണങ്ങള്‍ക്ക് കൃത്യമായി ചുട്ടമറുപടി നല്‍കിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം }നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. എല്‍ഡിഎഫ് ഭരണകാലത്താണ് മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താനെ} അക്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തതും കേസ് മുന്നോട്ടു കൊണ്ടുപോയതും യുഡിഎഫ് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സംഭവത്തിലും സംഭവമറിഞ്ഞയുടന്‍ സര്‍ക്കാര്‍ ഓണ്‍ ദ സ്‌പോട്ട് നടപടിയെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരേ വി.എസ് സര്‍ക്കാര്‍ ചെറുവിരലനക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ ഭരണകാലത്ത് മാധ്യമ പ്രവര്‍ത്തകരെ പോലീസും ഗൂണ്ടകളും അക്രമിച്ചില്ലെന്നു പറഞ്ഞ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരിയുടെ വാക്കുകള്‍ക്ക് തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി മറുപടി നല്‍കി. ഉടന്‍ ഉണ്ണിത്താനെ}അക്രമിച്ച സംഭവത്തില്‍ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രി ഇടപെട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തന്റെ മന്ത്രിസഭയിലെ ആരും അത്തരക്കാരല്ലെന്നും അക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ മുഖം നോക്കില്ലെന്നും വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
No comments:
Post a Comment
Note: Only a member of this blog may post a comment.