കണ്ണൂര്‍ജില്ലയില്‍ സ്വന്തം നേതാക്കളെ സാന്മാര്‍ഗിത പഠിപ്പിക്കാന്‍ സി പി എം അടിയന്തരമായി ദുര്‍ഗുണ പരിഹാര പാഠശാലകള്‍ ആരംഭിക്കണമെന്ന് എം എം ഹസന്‍. ജനശ്രീ സുസ്ഥിര വികസനമിഷന്‍ ജില്ലാ നേതൃത്വയോഗം മാനന്തവാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി പി എം നേതാക്കളെ കണ്ണൂര്‍ജില്ലയില്‍ നിന്നും ഒന്നിന് പുറകെ ഒന്നായി സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കി കൊണ്ടിരിക്കുകയാണ്. പണ്ട് കാലങ്ങളില്‍ സി പി എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമായി പാര്‍ട്ടി പഠന ക്ലാസുകള്‍ നടത്തിയിരുന്നു. അതുപോലെ സി പി എമ്മിനകത്തെ നേതാക്കളുടെ സ്വഭാവദൂഷ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ നേര്‍വഴിയിലെത്തിക്കാന്‍ ദുര്‍ഗുണപാഠശാല അത്യാവശ്യമായിരിക്കുകയാണ്. സി പി എമ്മിന് ഇത്തരം ദുര്‍ഗുണപാഠശാലകള്‍ ആരംഭിക്കുവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഗ്രാന്റ് ആവശ്യപ്പെടാവുന്നതാണ്. ഇതിനുള്ള തുക ബജറ്റില്‍ അനുവദിക്കാതിരിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
|
Wednesday, July 13, 2011
സി പി എമ്മിന് ദുര്‍ഗുണപാഠശാലകള്‍ അനിവാര്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.