ബജറ്റ് നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മദ്യത്തിനും ആഢംബര കാറുകള്‍ക്കും വിലഗണ്യമായി കൂടും. കേരളത്തിലെ മദ്യ ഉപയോഗത്തിന്റെ തോത് ക്രമാതീതമായി ഉയരുകയാണെന്ന് പരാമര്‍ശിച്ച മന്ത്രി വിദേശ മദ്യത്തിന്റെ ആദ്യവില്‍പനയിലുള്ള സെസ് ആറ് ശതമാനമാക്കി. കൂടാതെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ സര്‍ച്ചാര്‍ജ് 10 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതോടെ മദ്യത്തിന്റെ വില കുത്തനേ കൂടും.
ആഢംബര കാറുകള്‍ക്കും വീടുകള്‍ക്കും സെസ് ഏര്‍പ്പെടുത്തിയതാണ് മറ്റൊരു പ്രധാന നിര്‍ദേശം. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് നികുതിക്ക് പുറമേ രണ്ട് ശതമാനം സെസ് നല്‍കേണ്ടി വരും. 4000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കും ഭവനനികുതിക്ക് പുറമേ രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തി
No comments:
Post a Comment
Note: Only a member of this blog may post a comment.