മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ട് ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സി പി ഐയുടെ തലയില്‍ കെട്ടിവെച്ച് സി പി എം തലയൂരി.
സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് സി പി ഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി രക്ഷപ്പെടാന്‍ സി പി എം ശ്രമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തെത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സി പി ഐക്കാണെന്നും ഈ ദയനീയ തോല്‍വി നാണക്കേടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെറും 2700 വോട്ടുമായി നാലാം സ്ഥാനത്തായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയാണ് തോല്‍വിയുടെ മുഖ്യകാരണമെന്നാണ് സി പി എമ്മിന്റെ കണ്ടെത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വറിനെയാണ് സി പി ഐ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും പിന്നീട് തീരുമാനം മാറ്റിയെന്നും അപ്പോളേക്കും സി പി എം അന്‍വറിന്നായി പ്രചാരണം തുടങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍ ഔദ്യോഗികമായി സി പി ഐ പ്രഖ്യാപിക്കുന്നതിന്നുമുമ്പ്് സി പി എം പ്രചാരണ പരിപാടികള്‍ തുടങ്ങിയതെന്തിനെന്ന സ്വാഭാവികയുണ്ടാകാവുന്ന ചോദ്യത്തിന്ന് റിപ്പോര്‍ട്ടില്‍ മറുപടിയില്ല.
സി പി ഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അന്‍വറിന്നുവേണ്ടിയുള്ള പ്രചരണ പരിപാടികളില്‍ നിന്നും സി പി എമ്മും ഘടകകക്ഷികളും പിന്മാറിയിരുന്നില്ല. സി പി ഐയുടെ ഏതാനും പ്രാദേശിക നേതാക്കളും അന്‍വറിന്നുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മുസ്ലിംകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തേക്ക് വരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. |
Monday, December 26, 2011
പഴിയത്രയും സി.പി.ഐക്ക്; : സി.പി.എം തലയൂരി
Subscribe to:
Post Comments (Atom)
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ട് ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സി പി ഐയുടെ തലയില്‍ കെട്ടിവെച്ച് സി പി എം തലയൂരി.
No comments:
Post a Comment
Note: Only a member of this blog may post a comment.