ഡി.വൈ.എഫ്.ഐയെ കൈപ്പിടിയിലൊതുക്കി
ആലപ്പുഴ: ഡി വൈ എഫ് ഐയിലും തോമസ് ഐസക്ക് - വി എസ് പക്ഷം കൈകോര്‍ത്തതോടെ ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയും ഈ കൂട്ടുകെട്ട് കൈപ്പിടിയിലൊതുക്കി.
ഔദ്യോഗിക പക്ഷത്തിനുമേല്‍ പ്രഹരമേല്പിച്ച ജില്ലയില്‍ പാര്‍ട്ടി പിടിച്ചെടുക്കുവാന്‍ തോമസ് ഐസക്ക് നടത്തുന്ന ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ ഏരിയ കമ്മറ്റികള്‍ പിടിച്ചെടുക്കുന്നതിന് വി എസ് പക്ഷത്തെ കൂട്ടുപിടിച്ച അതേ നീക്കം തന്നെയാണ് ഇവിടെയും നടന്നത്. ഇത് ഇരു പക്ഷത്തിന് നേട്ടവും സുധാകര പക്ഷത്തിന് കനത്ത പ്രഹരവുമായി. ഇന്നലെ നടന്ന ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷനില്‍ വി എസ് അനുകൂലിയായ ബി അബിന്‍ ഷായെ പ്രസിഡന്റായും ഐസക് അനുകൂലിയായ അരൂര്‍ സ്വദേശി വി സോജകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിലവില്‍ സുധാകര പക്ഷക്കാനായ ബി വിനോദും എച്ച് സലാമുമായിരുന്നു പ്രസിഡന്റും സെക്രട്ടറിയും. 35 വയസിനു മേല്‍ പ്രായമുള്ളവരെ ജില്ലാ ഭാരവാഹികളാക്കരുതെന്ന മാനദണ്ഡം പോലും ലംഘിച്ചാണ് ഇവിടെ വി എസ്- ഐസക് പക്ഷം ഡി വൈ എഫ് ഐ നേതൃത്വം പിടിച്ചെടുത്തതെന്നും മറുപക്ഷം ആരോപിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്ത്തന്നെ നിലയുറപ്പിച്ചിരിക്കുന്ന ജി സുധാകരനെ അനുകൂലിക്കുന്നവരെ വെട്ടിയൊതുക്കിയാണ് ഐസക് - വി എസ് പക്ഷം ഡി വൈ എഫ് ഐയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. ഐസക്കിന്റെ വിശ്വസ്തനായ ആര്‍ റിയാസിനെ കൂടാതെ കെ എം സിനിമോള്‍, ജെ സുജിത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സാം തോമസ്, ജെ അജയന്‍, സി ഷാംജി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും പി എം പ്രമോദിനെ ട്രഷററായും തെരഞ്ഞെടുത്തു.
|
Friday, September 30, 2011
വി എസ്-ഐസക് സഖ്യത്തിന് ആലപ്പുഴയില്‍ മുതല്‍ക്കൂട്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.