മാരാരിക്കുളം: സഹോദരീപുത്രിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പ്പോയ സിപിഎം നേതാവ് കോടതിയില്‍ കീഴടങ്ങി. മുഹമ്മ എഴുകുളം ബ്രാഞ്ച് സെക്രട്ടറി വിനോദ് നിവാസില്‍ വിവേകാനന്ദന്‍(55) ആണ് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച മൂന്നു മണിയോടെയെത്തി കീഴടങ്ങിയത്.
നാട്ടുകാരുടെ രോഷത്തില്‍ നിന്നും വിവേകാനന്ദിനെ പാര്‍ട്ടി രക്ഷിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയില്‍ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങലുണ്ടായത്. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വീട്ടിലാരുമില്ലാത്ത നേരത്ത് ഏഴാംക്‌ളാസ് വിദ്യാര്‍ത്ഥിനിയായ അനന്തിരവളെ വിവേകാനന്ദന്‍ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഞായറാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചശേഷമാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വിവേകാനന്ദന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെ പ്രാദേശിക പാര്‍ട്ടി നേതൃത്വം ഇടപെട്ട് നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു. പിന്നീട് അടിയന്തരയോഗം ചേര്‍ന്ന് വിവേകാനന്ദനെ പുറത്താക്കിയതായി പാര്‍ട്ടി അറിയിക്കുകയും ചെയ്തു.

No comments:
Post a Comment
Note: Only a member of this blog may post a comment.