കൊച്ചി: സിപിഎം എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ച് ജില്ലാസെക്രട്ടറിയുടെ രഹസ്യവേഴ്ചകള്‍ ചിത്രീകരിച്ച സംഭവത്തിന് പ്രത്യാക്രമണം. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഫലമായാണ് ഔദ്യോഗികപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ഗോപിക്കെതിരേ ആരോപണം ഉയര്‍ത്തിയതെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനുപകരം വീട്ടാനുള്ള തന്ത്രങ്ങളും ഔദ്യോഗിപക്ഷം ഒരുക്കിക്കഴിഞ്ഞു. വി.എസ് പക്ഷത്തു നിലയുറപ്പിച്ച പ്രമുഖ വനിതാനേതാവിനെയും ഒരു ജില്ലാകമ്മറ്റിയംഗത്തേയും ചേര്‍ത്തുള്ള കഥകള്‍ രൂപപ്പെടുത്തുന്ന തിരിക്കിലാണ് ഇവര്‍. വി.എസ് പക്ഷത്തെ പ്രമുഖ നേതാവും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷയുമായിരുന്ന ഇവരെ വി.എസ് പക്ഷത്തെ പ്രമുഖ നേതാവുമായി ബന്ധപ്പെടുത്തിയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
ഗോപി കോട്ടമുറിക്കല്‍ വി.എസിനെ വിട്ട് പിണറായി പക്ഷത്തേയ്ക്കു പോയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ക്യാമറ ചിത്രീകരണം നടത്തിയത്. അതിനു പകരമായാണ് വി.എസ് വിഭാഗത്തിലെ വനിതാ നേതാവിന്റെയും ജില്ലാ കമ്മിറ്റിയംഗത്തിന്റെയും പ്രണയകഥ പൊടിതട്ടിയെടുക്കുന്നത്. ഈ വനിതാ നേതാവിനെയും ജില്ലാ കമ്മിറ്റി അംഗത്തെയും നിരവധി ഇടങ്ങളില്‍ വച്ച് സുഖകരമല്ലാത്ത രീതിയില്‍ കണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ പല തവണ നേതൃത്വത്തിന് വിവരം നല്‍കിയിരുന്നു. ഇവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷയായിരിക്കുമ്പോള്‍ ഔദ്യോഗിക വാഹനം ഇതിനായി ദുരുപയോഗപ്പെടുത്തിയതായും ആരോപണ ഉയര്‍ന്നിരുന്നു. ജില്ലക്കു പുറത്തേയ്ക്ക് ഈ വനിതാ നേതാവുമായി ജില്ലാക്കമ്മിറ്റിയംഗം നടത്തിയയാത്രകളും വിവാദമായിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പിണറായി പക്ഷം ഇത് ശക്തമായ ആയുധമാക്കും. ആരോപണ വിധേയനായ ഈ ജില്ലാക്കമ്മറ്റിയംഗത്തിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ സ്ത്രീവിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴൊക്കെ പാര്‍ട്ടി ഇടപെട്ട് അന്വേഷണക്കമ്മിഷനെ നിയോഗിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലനാളായി പാര്‍ട്ടിയുടെ പിന്നാമ്പുറങ്ങളില്‍ കേട്ടു കൊണ്ടിരുന്ന ഈ ആരോപണം ഒളി കാമറ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും സജീവമാവുകയാണ്. ആരോപണ വിധേയരായ രണ്ടു പേരും കടുത്ത വി.എസ് പക്ഷക്കാരും ഔദ്യോഗിക പക്ഷത്തിന് അനഭിമതരുമാണ്. അഴിമതി ആരോപണങ്ങള്‍ അടക്കം ഈ രണ്ട് പേര്‍ക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും വി.എസ് വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുളള ജില്ലാക്കമ്മിറ്റി അതൊന്നും കണ്ടില്ലന്ന് നടിക്കുകയായിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ പടിവാതിക്കല്‍ എത്തി നില്‍ക്കെ പുതിയ സംഭവവികാസങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തും. പാര്‍ട്ടി കോണ്‍ഗ്രസിനു സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ ഈ ആഴ്ച ആരംഭിക്കാനിരിക്കെ ഗോപി കോട്ടമുറിക്കല്‍ വിവാദവും അതിനുപിന്നാലെയുള്ള തുടര്‍സംഭവങ്ങളും പാര്‍ട്ടിക്ക് പുതിയ തലവേദനയായി മാറും. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിയായിരുന്നു ഗോപി കോട്ടമുറിക്കലിനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം വി.എസ് പക്ഷക്കാരനായ കെ.എ ചാക്കോച്ചന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നു. പിന്നീട് വിഷയം സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം വന്നപ്പോള്‍ ഇരു ചെവിയറിയാതെ ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയത്. തുടര്‍ന്ന് വൈക്കംവിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തി. ഗോപി കോട്ടമുറിക്കല്‍ അരുതാത്തത് ചെയ്തുവെന്നുതന്നെയാണ് കമ്മിഷന്റെ കണ്ടെത്തലെന്നാണ് സൂചന.
കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്നു പി.ശശി സ്ത്രീവിഷയത്തില്‍ പുറത്തായതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയിലെ മറ്റൊരു കരുത്തനും സ്ത്രീവിഷയത്തില്‍ കുടുങ്ങിയത്. ശശിക്കെതിരേ ഉയര്‍ന്ന ലൈംഗിക വിവാദത്തില്‍ പരാതിക്കാരുണ്ടായിരുന്നു. എന്നാല്‍ ആദ്യം അതു മറച്ചുവച്ച് ശശിക്ക് അവധി നല്‍കുകയും അത് ചികില്‍സയ്ക്കു വേണ്ടിയാണെന്ന് പറയുകയുമാണ് പാര്‍ട്ടി ചെയ്തത്. പിന്നീടാണ് യഥാര്‍ത്ഥ വിവരം പുറത്തുവന്നത്. ശശിക്കെതിരേ അന്വേഷണ കമ്മീഷനെവച്ച് റിപ്പോര്‍ട്ട് വാങ്ങുകയും പുറത്താക്കേണ്ടി വരികയും ചെയ്തു. വി എസിന്റെ കടുത്ത നിലപാടാണ് ശശിക്കെതിരേ നീങ്ങാന്‍ സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിച്ചത്
No comments:
Post a Comment
Note: Only a member of this blog may post a comment.