പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന നിലയില്‍ പ്രചരണം വ്യാപകമാകുകയാണ്. പരമാവധി മൂന്നു തവണ മാത്രമേ ഒരാള്‍ക്ക് പാര്‍ട്ടി സെക്രട്ടറി പദവി കൈകാര്യം ചെയ്യാനാകൂ എന്ന ഭേദഗതി, വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണം. എന്നാല്‍, പിണറായി സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന സമ്മേളനം നടക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പായതിനാല്‍ ഈ തീരുമാനം ഇത്തവണത്തെ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ ബാധകമാകില്ല. അതായത്, പിണറായി വിജയന്‍ ഒഴിയേണ്ട സാഹചര്യം സാങ്കേതികമായിപ്പോലും നിലവിലില്ല. മാത്രമല്ല, പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന കാര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കുപോലും വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
13 വര്‍ഷമായി കേരളത്തില്‍ സി പി എമ്മിനെ നയിക്കുന്നത് പിണറായി വിജയനാണ്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതൃത്വമായി പിണറായി മാറി. എതിര്‍ശബ്ദമുയര്‍ത്തുന്ന വി എസ് പക്ഷം പോലും ഇപ്പോള്‍ വി എസ് എന്ന ഒറ്റയാള്‍ സമരമായി ചുരുങ്ങി. പിണറായിയെ മാറ്റി മറ്റൊരാളെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന് സംഘടന ദുര്‍ബലമാക്കാന്‍ കേന്ദ്രനേതൃത്വവും ഇഷ്ടപ്പെടുന്നില്ല.
പിണറായി മാറിയാല്‍ ഔദ്യോഗികപക്ഷത്തുതന്നെയുള്ള ചേരിപ്പോര് എല്ലാ മറയും നീക്കി പുറത്തുവരുമെന്നും പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ കരുത്തരില്‍ കരുത്തന്‍ എന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒരു പകരക്കാരനെ കണ്ടെത്തുന്നത് മണ്ടത്തരമാകും.

No comments:
Post a Comment
Note: Only a member of this blog may post a comment.