കൃഷ്ണനും രാധയുമെന്ന ഒറ്റ സിനിമ മലയാള സിനിമയെയും ശൈലികളെയും നോക്കി പല്ലിളിക്കുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട് ക്യാമറയും പോസ്റ്ററൊട്ടിക്കലുമൊഴികെ ബാക്കിയെല്ലാം ചെയ്ത സന്തോഷ് പണ്ഡിറ്റെന്ന കോഴിക്കോടുകാരന്‍ ഇന്ന് എല്ലാ ചാനല്‍ ഇന്റര്‍വ്യൂകളിലും പത്ര അഭിമുഖങ്ങളിലും വിലപിടിച്ച താരം. ഈ സന്തോഷ് പണ്ഡിറ്റ് ഏറ്റവും ഒടുവില്‍ വലച്ചത് മലയാള ചാനലിലെ ക്ഷുഭിത യൗവനവും ചാനല്‍ സിംഹവുമായ നികേഷ് കുമാറിനെ.
പ്രശസ്ത രാഷ്ട്രീയക്കാരേയും സിനിമാ നടന്മാരേയും മറ്റ് പ്രമുഖ വ്യക്തികളെയും ഇന്റര്‍വ്യൂകളിലൂടെയും മറ്റും വെള്ളം കുടിപ്പിച്ച് ഏറെ പരിചയമുള്ള നികേഷിന് ഉരുളക്കുപ്പേരിപോലുള്ള മറുപടികള്‍ നല്‍കി നാണം കെടുത്തി സന്തോഷ്. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു സംഭവം. കൃഷ്ണനും രാധയേയും തേജോവധം ചെയ്യാം സന്തോഷിനെ കളിയാക്കി കൈയടി നേടാം തുടങ്ങിയ കാര്യങ്ങള്‍ മനസില്‍ കണ്ടാകും നികേഷ് ഇന്റര്‍വ്യൂവിന് തയാറായത്.
പക്ഷേ നികേഷിന് തൊട്ടതെല്ലാം പിഴക്കുന്നതാണ് ആദ്യംമുതലേ കണ്ടത്. സന്തോഷിന്റെ സിനിമയെ കൊല്ലാക്കല ചെയ്യുമെന്ന് കരുതി ചാനലില്‍ നിന്ന് വിളിച്ച പ്രശസ്ത നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ തുടക്കത്തില്‍ മുതലേ സന്തോഷിന്റെ ശ്രമത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതാണ് കണ്ടത്. മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകളുടെ ലേബലില്‍ ഇറങ്ങുന്ന പല സിനിമകളേക്കാളും എന്തുകൊണ്ടും ഏറെ ഭേദമാണ് സന്തോഷിന്റെ കൃഷ്ണനും രാധയുമെന്നായിരുന്നു വെങ്കിടേശ്വരന്റെ അഭിപ്രായം.
ബോളിവുഡ്, തമിഴ് തുടങ്ങിയ സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച് പുറത്തിറക്കിയ പല സിനിമകള്‍ കണ്ടാലും സന്തോഷിന്റെ കൃഷ്ണനും രാധയേക്കാളും ഏറെ മോശമെന്നേ വിലയിരുത്തൂയെന്നും അദ്ദേഹം. കൂടാതെ യാതൊരു പരീക്ഷണത്തിനും തയാറാകാതെ സ്ഥിരം ഫോര്‍മുലയില്‍ പടച്ചുവിടുന്ന മലയാള സിനിമകള്‍ക്ക് കടുത്ത താക്കീതാണ് കൃഷ്ണനും രാധയും കാണാന്‍ ക്യൂനിന്ന് ടിക്കറ്റെടുത്ത് തിയേറ്ററുകളില്‍ കയറുന്ന ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കാര്യങ്ങള്‍ നേരേ തിരിയുന്നുവെന്ന് മനസിലാക്കിയ നികേഷ് സന്തോഷിനെ സിനിമയുടെ ഗുണനിലവാരക്കുറവിനെക്കുറിച്
ഉടന്‍ യൂട്യൂബിനെ കൂട്ടുപിടിച്ച് തടിയൂരാന്‍ നികേഷ് ശ്രമം നടത്തി. എന്നാല്‍ സിനിമ കണ്ടെങ്കിലേ അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കുമാകൂയെന്ന് വെങ്കിടേശ്വരനും അഭിപ്രായപ്പെട്ടതോടെ നികേഷിന്റെ പത്തി മടങ്ങി. 100 കോടി മുടക്കി നിര്‍മിച്ചാലേ സിനിമ സിനിമയാകുകയുള്ളൂവെന്നും നിങ്ങളെപ്പോലുള്ളവര്‍ എന്നെ തകര്‍ക്കാന്‍ ഗൂഢ ശ്രമങ്ങള്‍ നടത്തുകയാണെന്നും ആദ്യം പോയി സിനിമാ കാണൂ എന്നും മറ്റും സന്തോഷ് നികേഷിനോട് കത്തിക്കയറി. ഒടുവില്‍ എഡിറ്റേഴ്‌സ് അവര്‍ അവസാനിച്ചേ എന്ന് പറഞ്ഞ് മുഖംരക്ഷിക്കുകയായിരുന്നു നികേഷ്.
No comments:
Post a Comment
Note: Only a member of this blog may post a comment.