സിപിഎം ജില്ലാ സെക്രട്ടറിയായി എസി മൊയ്തീനോട് തുടരാന്‍ സംസ്ഥാന കമ്മിറ്റിആവശ്യപ്പെട്ടു. ഇവിടെ ഇന്ന് സമാപിക്കുന്ന സമ്മേളനത്തില്‍ മറിച്ചൊരു പേര് മറ്റാരും നിര്‍ദ്ദേശിക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു.
അതോടെ സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കുള്ള ജനാധിപത്യാവകാശം അസ്തമിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ പലരും കഴിഞ്ഞ സമ്മേളനത്തില്‍ ഗ്രൂപ്പിന്റെ ഭാഗമായി കയറിക്കൂടിയവരാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ടി.കെ. വാസുവിനെ മാറ്റാനുള്ള ചിലരുടെ ശ്രമത്തില്‍ ശക്തമായ പ്രതിഷേധം യുവനിരയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. വാസുവിനെപാര്‍ട്ടിയില്‍ വളരാന്‍ അനുവദിക്കരുതെന്ന് ചിലര്‍ക്ക് വാശിയുണ്ടത്രേ.ജില്ലാ സെക്രട്ടേറിയറ്റ് അംഗവും വി.എസ്. പക്ഷക്കാരും കാരണവന്മാരുമായസി.കെ. കുമാരന്‍, പി.ആര്‍.കറപ്പന്‍,എന്നിവരോട് മാറാന്‍ ആവശ്യപ്പെട്ടു. ഇവരുടെ സേവനം അവസാനിപ്പിക്കും. പാര്‍ട്ടിക്ക് ബാധ്യതയെന്നപോലെയാണ് ഇവരോടെ നേതൃത്വം പെരുമാറുന്നത്. ഈ സമീപനത്തിന് എതിരെ ശക്തമായി പ്രതികരിക്കാനുള്ള നീക്കം ഫലിച്ചാല്‍ രണ്ട് പേരും തുടരും.അച്യുതാനന്ദനോട് ഏതെങ്കിലും തരത്തിലല്‍ ബന്ധമുള്ള ആരും വന്നുപോകരുതെന്നാണ് മേലെ നിന്നുള്ള ഉത്തരവ്. വാസുവിനെ ഒഴിവാക്കുന്നതില്‍പിണറായി പക്ഷത്ത് തന്നെ ഭിന്നതയുണ്ട്. ചേലക്കരയില്‍ കെ രാധാകൃഷ്ണനെ മാറ്റി വാസുവിനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നു.അതോടെ വാസുവിന്റെ കഷ്ടകാലമായി. മുന്നില്‍ നിന്ന് തന്നെയാണ് ഈ യുവ നേതാവിന് കുത്ത്.
മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. മാമക്കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം പി.ആര്‍.രാജന്‍ എന്നിവര്‍ക്ക് സുഖമില്ല. എന്നാല്‍ രണ്ട് പേരുംസമ്മേളനത്തില്‍ വന്ന് ഹാജര്‍ രേഖപ്പെടുത്തിയ സിഥിതിക്ക് തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ വന്നിട്ടുണ്ട്. എന്നാല്‍ ഇവരെ തള്ളിക്കളയണമെന്നാണ് ഉത്തരവത്രേ. മുന്‍ മേയര്‍ പ്രൊഫ. ആര്‍.ബിന്ദുവിനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിന്നായി ആലോചിക്കുന്നുണ്ട് പകരം ഇരിങ്ങാലക്കുടയില്‍ തോറ്റ അഡ്വ.കെ.ആര്‍.വിജയയെ കൊണ്ടുവരാന്‍ ചിലര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് എ വിജയരാഘവന്‍ സമ്മതിക്കുന്നില്ല.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയെ ഉള്‍പ്പെടുത്താന്‍ ഇപി യും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.സുമേഷിനെഉള്‍പ്പെടു ത്താന്‍ മുന്‍ സെക്രട്ടറി ബേബി ജോണും രംഗത്തുണ്ട്.ജില്ലാ സമ്മേളനത്തില്‍ കലഹം പ്രതീക്ഷിച്ചുവെങ്കിലുംകലപിലമാത്രമാണ് കേട്ടത്.ആര്‍ക്കും താല്‍പ്പര്യമില്ലാത്ത അവസ്ഥ. പേരിന് പോര് നടത്തിയെന്നാണ് ഒരു പ്രതിനിധി പരിഹസിച്ചത്. വി എസ് അച്യുതാനന്ദനെ ക്ഷണിക്കാത്ത ആദ്യ സമ്മേളനമാണ് ഇന്ന് അവസാനിക്കുക. രണ്ട് ആഴ്ച മുമ്പ് വന്നപ്പോള്‍ ജില്ലാ നേതാക്കളെ വിളിച്ച് വി എസ് ചങ്ങാത്തം സ്ഥാപിച്ചെങ്കലും ആഗ്രഹം നടന്നില്ല. മുഖ്യമന്ത്രിയാകാലത്ത് വന്നപോള്‍ വി എസ് ആരേയും വിളിച്ചിരുന്നില്ല

No comments:
Post a Comment
Note: Only a member of this blog may post a comment.